പ്രഭാഷകൻ 25 Sirach 25

ആദരണീയര്‍

1 എന്റെ ഹൃദയം മൂന്നുകാര്യങ്ങളില്‍ആനന്ദംകൊള്ളുന്നു; അവ കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമാണ് - സഹോദരന്‍മാര്‍ തമ്മിലുള്ള യോജിപ്പ്, അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം,ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കുപരസ്പരമുള്ള ലയം.

2 മൂന്നു തരക്കാരെ എന്റെ ഹൃദയം വെറുക്കുന്നു; അവരുടെ ജീവിതം എന്നില്‍കടുത്ത അമര്‍ഷം ഉളവാക്കുന്നു - ഗര്‍വിഷ്ഠനായയാചകന്‍,വ്യാജം പറയുന്ന ധനവാന്‍,മൂഢനായ വൃദ്ധവ്യഭിചാരി.

3 യൗവനത്തില്‍ സമ്പാദിക്കാന്‍ കഴിയാത്തനിനക്കുവാര്‍ദ്ധക്യത്തില്‍ എന്തു നേടാന്‍ കഴിയും?

4 നരചൂടിയവന്റെ വിവേകവും വയോവൃദ്ധന്റെ സദുപദേശവും എത്ര ആകര്‍ഷകമാണ്!

5 വൃദ്ധനില്‍ വിജ്ഞാനവുംമഹത്തുക്കളില്‍ വിവേകവുംഉപദേശവും എത്ര മനോഹരം!

6 അനുഭവസമ്പത്ത് വയോധികനുകിരീടവും ദൈവഭക്തിഅവന് അഭിമാനവുമാണ്.

7 ഒമ്പതു ചിന്തകള്‍കൊണ്ടു ഞാന്‍ എന്റെ ഹൃദയത്തെ പ്രമോദിപ്പിച്ചു; പത്താമതൊരെണ്ണം ഞാന്‍ പറയാം: മക്കളില്‍ ആനന്ദിക്കുന്നവന്‍,ശത്രുക്കളുടെ പതനം കാണാന്‍ കഴിയുന്നവന്‍,

8 ബുദ്ധിമതിയായ ഭാര്യയോടുകൂടിജീവിക്കുന്നവന്‍, വാക്കില്‍പിഴയ്ക്കാത്തവന്‍, തന്നെക്കാള്‍ താഴ്ന്നവനു ദാസ്യവൃത്തി ചെയ്തിട്ടില്ലാത്തവന്‍, ഭാഗ്യവാന്‍.

9 വിവേകം നേടിയവനും ശ്രദ്ധാലുക്കളായശ്രോതാക്കളോട് സംസാരിക്കുന്നവനും ഭാഗ്യവാന്‍.

10 ജ്ഞാനം നേടിയവന്‍ എത്ര ശ്രേഷ്ഠന്‍! ദൈവഭക്തനെക്കാള്‍ഉത്കൃഷ്ടനായി ആരുമില്ല.

11 ദൈവഭക്തി എല്ലാറ്റിനെയുംഅതിശയിക്കുന്നു;

12 അതിനെ മുറുകെപ്പിടിക്കുന്നവന്‍ അതുല്യന്‍.

13 ഹൃദയക്ഷതത്തെക്കാള്‍ വലിയക്ഷതമോ ഭാര്യയുടെ കുടിലതയെക്കാള്‍ വലിയ കുടിലതയോ ഇല്ല.

14 വെറുക്കുന്നവന്റെ ആക്രമണത്തെക്കാളുംശത്രുക്കളുടെ പ്രതികാരത്തെക്കാളുംവലുതായി ഒന്നുമില്ല.

15 സര്‍പ്പത്തിന്‍േറതിനെക്കാള്‍മാരകമായി വിഷമില്ല; ശത്രുവിന്‍േറതിനെക്കാള്‍ തീക്ഷ്ണതയേറിയ ക്രോധവുമില്ല.

16 ദുഷ്ടയായ ഭാര്യയോടൊത്തുജീവിക്കുന്നതിനെക്കാള്‍ അഭികാമ്യംസിംഹത്തിന്റെ യോ വ്യാളിയുടെയോകൂടെ വസിക്കുന്നതാണ്.

17 ഭാര്യയുടെ ദുഷ്ടത അവളുടെരൂപം കെടുത്തുന്നു; അവളുടെ മുഖം കരടിയുടേതുപോലെഇരുളുന്നു.

18 അവളുടെ ഭര്‍ത്താവ് അയല്‍ക്കാരോടുകൂടെ ഭക്ഷണം കഴിക്കുന്നു; വേദനാപൂര്‍ണമായ നെടുവീര്‍പ്പ്അടക്കാന്‍ അവനു കഴിയുന്നില്ല.

19 ഭാര്യയുടെ അകൃത്യങ്ങള്‍താരതമ്യപ്പെടുത്തുമ്പോള്‍മറ്റെന്തും നിസ്‌സാരമാണ്; പാപികളുടെ വിധി അവളുടെമേല്‍ പതിക്കട്ടെ!

20 വൃദ്ധന്‍മണല്‍ക്കുന്ന്കയറുന്നതുപോലെയാണ്, ശാന്തനായ ഭര്‍ത്താവ് വായാടിയായഭാര്യയോടുകൂടെ ജീവിക്കുന്നത്.

21 സ്ത്രീയുടെ സൗന്ദര്യത്തില്‍കുടുങ്ങിപ്പോകരുത്; ധനത്തിനുവേണ്ടി അവളെ മോഹിക്കയുമരുത്.

22 ഭാര്യയുടെ ധനത്തില്‍ ആശ്രയിച്ചുകഴിയുന്ന ഭര്‍ത്താവിനു കോപവുംനിന്ദയും അപകീര്‍ത്തിയും ഫലം.

23 ദുഷ്ടയായ ഭാര്യയാണ് ഇടിഞ്ഞമനസ്‌സിനും മ്ലാനമുഖത്തിനുംവ്രണിതഹൃദയത്തിനും കാരണം. ഭര്‍ത്താവിനെ പ്രീതിപ്പെടുത്താത്ത ഭാര്യഭര്‍ത്താവിന്റെ കൈകള്‍ക്കു തളര്‍ച്ചയും കാലുകള്‍ക്ക് ദൗര്‍ബല്യവും വരുത്തുന്നു.

24 ഒരു സ്ത്രീയാണ് പാപം തുടങ്ങിവച്ചത്; അവള്‍ നിമിത്തം നാമെല്ലാവരും മരിക്കുന്നു.

25 വെള്ളം ചോര്‍ന്നുപോകാന്‍ അനുവദിക്കരുത്; ദുഷ്ടയായ സ്ത്രീയെ ഏറെ പറയാന്‍അനുവദിക്കരുത്.

26 അവള്‍ നിന്റെ വരുതിയില്‍നില്‍ക്കുന്നില്ലെങ്കില്‍ ബന്ധം വിടര്‍ത്തുക.